തിരുവനന്തപുരം:കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പനുസരിച്ച്, തിങ്കളാഴ്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ഇതിനോടനുബന്ധിച്ച് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു.ഇന്നത്തെ കാലാവസ്ഥാ റിപ്പോർട്ടിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മഞ്ഞ അലർട്ട്.
തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ഇതിനകം തുടർച്ചയായ മഴ നിലനിൽക്കുന്നു.
കേരളത്തിൽ അടുത്ത ആഴ്ച അവസാനത്തേക്ക് കാലവർഷമെത്തുമെന്നാണ് പ്രതീക്ഷ.മേയ് 16 മുതൽ 22 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.