ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറെങ്കില്‍ കെ വി തോമസിനെ സ്വാഗതം ചെയ്യും: കോടിയേരി ബാലകൃഷ്ണൻ

0
116

ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറായാൽ കെ വി തോമസിനെ സ്വീകരിക്കുമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  അദ്ദേഹവുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇപ്പോഴാണ് അദ്ദേഹം ഒരു നിലപാട് സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് പലും രാജിവച്ച് ഇടതുപക്ഷവുമായി സഹകരിക്കുന്ന സ്ഥതി കേരളത്തിലുണ്ടെന്നും, കെ വി തോമസ് വഴിയാധാരമാകില്ലെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന ആളുകള്‍ എല്ലാം സിപിഎമ്മിന്റെ അഭിപ്രായം തന്നെ പറയണമെന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാനുള്ള അവസരം ഉണ്ടാക്കാനാണ് സെമിനാറുകള്‍ നടത്തുന്നത്. മറ്റുള്ള പാര്‍ട്ടി നേതാക്കളെ കൂടി ക്ഷണിച്ചിരിക്കുന്നത് ബഹുസ്വരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ്. ഞങ്ങളുടെ വേദിയില്‍ വന്ന് അവരുടെ എതിര്‍പ്പ് അവര്‍ അറിയിക്കട്ടെയെന്ന് കോടിയേരി പറഞ്ഞു