സൗദിയിൽ മലയാളി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

0
6

റിയാദ്: മലയാളിയെ സൗദിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഷിബു (44)വിനെയാണ് അൽഅഹ്സയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

23 വര്‍ഷമായി സൗദിയിലുള്ള ഷിബു സ്വകാര്യ ടാക്സി ഡ്രൈവറായിരുന്നു. മൃതദേഹം പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. രണ്ട് മാസം മുൻപാണ് ഇയാൾ നാട്ടിൽ വന്നു മടങ്ങിയത്.