കെ കെ പി എ കുടുംബ സംഗമം ഫ്‌ളൈർ പ്രകാശനം ചെയ്തു.

0
61
കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ കുടുംബ സംഗമത്തിന്റെ ഫ്‌ളൈർ പ്രകാശനം ചെയ്തു. അബ്ബാസിയ ഹൈടയിൻ അടിടോരിയത്തിൽ വെച്ച് നടന്ന ചടണ്ടിൽ അഡ്വൈസറി ബോർഡ് മെമ്പർ സാം നന്ദിയാട്ട് ഗ്രീൻലാൻഡ് മാൻപവർ കൺസൾട്ടൻസി പ്രതിനിധി ശ്രീമതി സാലി ജോർജിനു ഫ്‌ളൈർ നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.
പ്രസിഡന്റ്‌ സക്കീർ പുത്തെൻ പാലം ആദ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനു തോമസ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി തോമസ് പള്ളിക്കൽ, ജനറൽ കോർഡിനേറ്റർ നൈനാൻ ജോൺ, അഡ്വൈസറി ബോർഡ് അംഗം അബ്ദുൽ കലാം മൗലവി എന്നിവർ ആശംസകൾ അറിയിച്ചു.
കബ്ഡ് അൽ ജസീറ ശാലയിൽ  ഒക്ടോബർ 5 വ്യാഴം വൈകുന്നേരം 7 മണിമുതൽ 6 ആം തീയതി വെള്ളിയാഴ്ച 6 മണിവരെ വിവിധ ഇനം കലാ കായിക വിജ്ഞാന പ്രദമായ പരിപാടികൾ, മ്യൂസിക്കൽ നൈറ്റ്‌, ഓണ സദ്യ എന്നിവയോട് കൂടിയുള്ള വിപുലമായ പരിപാടികൾ ആണ് കുടുംബ സംഗമത്തിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
 അബ്ദുൽ കരീം. . ജോയി ഫ്രാൻസിസ്. ബിജി പള്ളിക്കൽ. ശിവദാസൻ. ഉമേഷ്. തോമസ്.  സെലീന,തോമസ് ചെപ്പുക്കുളം, അരുൺ ടോമി കാസർഗോഡ്,മിനി സെലിൻ എന്നിവർ ചടങ്ങിന് നേതിർത്വം നൽകി.ട്രെഷറർ സജീവ് ചാവക്കാട് ചടങ്ങിന് നന്ദി പറഞ്ഞു.