ഡൽഹിയിൽ റിട്ടയേര്‍ഡ് കേണലില്‍നിന്ന് 18 ലക്ഷം തട്ടിയെടുത്ത കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

0
116

ഡൽഹി:ഡൽഹിയിൽ റിട്ടയേര്‍ഡ് കേണലില്‍നിന്ന് 18 ലക്ഷം തട്ടിയെടുത്ത കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ.അഴീക്കോട് സ്വദേശിയായ മൽസ്യത്തൊഴിലാളി ശ്രീജിത് രാജേന്ദ്രനെ ഡൽഹി പോലീസ് കേരളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. ഒരു വിദേശ നിക്ഷേപ പദ്ധതിയിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഒരു സംഘം ഒരു റിട്ടയർഡ് സൈനിക ഉദ്യോഗസ്ഥനിൽനിന്ന് ആവർത്തിച്ച് 18 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

ഈ തട്ടിപ്പ് സംഘത്തിന്റെ നേതാവായ കൊല്ലം സ്വദേശി അനന്ദു ലാൽ ഇപ്പോഴും ഒളിവിൽ ആണെന്ന് പോലീസ് പറയുന്നു. കേസിൽ ഇതുവരെ മൂന്ന് പേർ അറസ്റ്റായി. ശ്രീജിത്തിനെ ഈ സംഘത്തിൽ ചേർന്നത് ഒരു സുഹൃത്താണെന്നും, പെട്ടെന്ന് പണമുണ്ടാക്കാനും ആഡംബര ജീവിതം നയിക്കാനുമുള്ള കാരണമാണെന്നും അധികൃതർ വ്യക്തമാക്കി.