ഒരുമാസത്തിനിടെ മരിച്ചത് 102 കുഞ്ഞുങ്ങൾ: ശിശുക്കളുടെ മരണഭൂമിയായി കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രി

0
26

ജയ്പുർ: ശിശുമരണങ്ങൾ നിത്യസംഭവമായ രാജസ്ഥാനിലെ കോട്ട സർക്കാർ ആശുപത്രിക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. ഇവിടുത്തെ ജെ.കെ.ലോൺ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം മരിച്ചത് 102 കുഞ്ഞുങ്ങളാണ്. ഇതോടെയാണ് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കെതിരെ പ്രതിഷേധം ഉയർന്നത്. വിമർശനം ശക്തമായ സാഹചര്യത്തിൽ ദേശീയ ശിശു സംരക്ഷണ കമ്മീഷനടക്കം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.

എന്നാൽ പ്രസവസമയത്തെ ഭാരക്കുറവാണ് കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ശിശുമരണ നിരക്ക് കുറവാണെന്നും ഇവർ പറയുന്നു.