മെഡെക്സ്   മെഡിക്കൽ കെയർ “കോഴിക്കോട് ഫെസ്റ്റ് 2023” പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈറ്റ് :  കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം  മെഡെക്സ്  മെഡിക്കൽ കെയർ “കോഴിക്കോട് ഫെസ്റ്റ് 2023” ന്റെ പോസ്റ്റർ പ്രകാശനം ഫെസ്റ്റ് ജനറൽ കൺവീനർ ഷൈജിത്.കെ അസോസിയേഷൻ രക്ഷാധികാരി ഹമീദ് കേളോത്തിന് നൽകി നിർവ്വഹിച്ചു. മാർച്ച് 3 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ ഗഫൂർ മൂടാടി നഗർ (ഇന്ത്യൻ സെൻട്രൽ സ്‌കൂൾ,  അബ്ബാസിയ) യിൽ വെച്ചു നടത്തുന്ന കോഴിക്കോട് ഫെസ്റ്റ് 2023 ഇൽ കലാ സാംസ്കാരിക പരിപാടികൾക്ക് പുറമെ പ്രശസ്ത പിന്നണി ഗായകരായ ജ്യോത്സ്ന, സിയ ഉൽ ഹഖ്, ലക്ഷ്മി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് കമ്മിറ്റി അറിയിച്ചു.
അസോസിയേഷൻ പ്രസിഡന്റ് റിജിൻരാജ്‌ അധ്യക്ഷനായിരുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഫൈസൽ കെ സ്വാഗതം പറഞ്ഞു. വിവിധ കൺവീനർമാരായ ഹനീഫ് സി, നജീബ് പി വി, പ്രശാന്ത് സി, അനിൽ കുമാർ മൂടാടി, പ്രബീഷ്  എന്നിവരും മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്, സെക്രട്ടറി സിസിത ഗിരീഷ്, ജോയിന്റ് സെക്രട്ടറി മിസ്‌ന ഫൈസൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അസോസിയേഷൻ ട്രെഷറർ വിനീഷ് പി വി നന്ദി രേഖപ്പെടുത്തി

Photo Caption : കോഴിക്കോട് ഫെസ്റ്റ് 2023 ന്റെ പ്രകാശനം ജനറൽ കൺവീനർ ഷൈജിത് രക്ഷാധികാരി ഹമീദ് കേളോത്തിന് നൽകി നിർവ്വഹിക്കുന്നു