കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോഴിക്കോട് സ്വദേശി ദീപു ജേക്കബ് കുരുവിളയാണ് മരിച്ചത്. കുവൈറ്റ് ഓയിൽ കമ്പനിയിൽ (കെഒസി) ഇൻസ്ട്രുമെന്റ് മെയിന്റനൻസ് എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ നീനു ഐസക്ക്. മക്കൾ : നതാലിയ സാറ ദീപു, ഇവാങ്കലിസ് ദീപു.





























