ഗവർണറെ കരിങ്കൊടി കാട്ടിയ 15 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

0
130
arif muhammed khan

തൃശൂർ ഏത്തായിയിൽ ഗവർണർക്കു നേരെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വേലായുധൻ പണിക്കശേരിയുടെ നവതി ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ഗവർണർക്കു നേരെ പ്രതിഷേധമുണ്ടായത്

ഇതിനിടെ പൊലീസുകാർ എസ്എഫ്ഐ പ്രവർത്തകരെ നീക്കം ചെയ്യുന്നതിനിടെ നാട്ടുകാരിൽ ചിലരും പ്രവർത്തകരെ കയ്യേറ്റം ചെയ്തു. ബിജെപി പ്രവർത്തകരാണെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ഇന്നലെയും ഗവർണർക്കെതിരെ തൃശൂരിൽ വിവിധ ഇടങ്ങളിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. 57 പേരെയാണ് ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്.