കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർക്കിഭവനിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആയിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ 12 കോടി രൂപ VE 475588 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.
300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്






























