പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്‍റ് റിസൽറ്റ് ജൂലൈ 1ന് രാവിലെ പ്രസിദ്ധീകരിക്കും. പ്രവേശനം ജൂലൈ 1ന് രാവിലെ 10 മുതല്‍ 4ന് വൈകിട്ട് 4 വരെ നടക്കും.
അലോട്ട്മെന്‍റ് വിവരങ്ങള്‍ www.hscap.kerala.gov.in ലെ Candidate Login-SWS ൽ Third Allot Results എന്ന ലിങ്കില്‍ ലഭിക്കും. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്‍റ് ലെറ്ററിലെ സ്കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല.
വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. സ്പോര്‍ട്സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഇതിന്‍റെ പ്രവേശനം ജൂലൈ 3ന് വൈകിട്ട് 4 മണി വരെയാണ്.






























