സ്വദേശിവത്കരണം കർശനമാക്കാനുള്ള തീരുമാനവുമായി കുവെറ്റ്; പൊതുമേഖലയിൽ നിന്ന് അടുത്ത സാമ്പത്തിക വർഷം 3000 വിദേശികളെ ഒഴിവാക്കും

0
8

കുവെെറ്റ്: സ്വദേശിവത്കരണം കടുപ്പിക്കാനുള്ള തീരുമാനത്തില്‍ കുവൈറ്റ്. വരുന്ന സാമ്പത്തിക വർഷം പൊതുമേഖലയിൽ നിന്ന് മൂവായിരം വിദേശികളെ ഒഴിവാക്കാനാണ് നീക്കം. ഇതിനുള്ള പട്ടിക തയ്യാറാക്കാൻ സിവിൽ സർവ്വീസ് കമ്മീഷൻ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതുമേഖലയിൽ നൂറ് ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത നടപടി. അടുത്ത സാമ്പത്തിക വർഷത്തിൽ മൂവായിരം വിദേശികളെ പറഞ്ഞയക്കാനാണ് കുവൈറ്റ് സർക്കാരിൻ്റെ ഉത്തരവ്.മന്ത്രിസഭയുടെ പൂർണ പിന്തുണയോടെയാണ് സിവിൽ സർവീസ് കമ്മീഷന്റെ നടപടി.

അഡ്മിനിസ്ട്രേറ്റീവ് ജോലികളിലുള്ള വിദേശികളെ ഒഴിവാക്കി ആ സ്ഥാനത്ത് സ്വദേശികളെ നിയമിക്കാനാണ് ഉത്തരവ്. വിദ്യാഭ്യാസ മന്ത്രാലയം ഒഴിവാക്കാണ്ടേവരുടെ  പട്ടിക ഇതിനോടകം തയ്യാറാക്കി കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.