മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒപ്പുലൻസ് ഡയമണ്ട് ജുവലറി കളക്ഷൻ അവതരിപ്പിച്ചു.

0
21

 

ഇരുനൂറ്റിയമ്പതിൽ അധികം ഷോറൂമുകളുളള ലോകത്തിലെ ഏറ്റവും വലിയ ജുവലറി റീടെയിലേഴ്സിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, പുതിയ ഡയമണ്ട് ജുവലറി കളക്ഷനായ ‘ഒപ്പുലൻസ്’  അവതരിപ്പിച്ചു. ലോകത്തിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള പരമ്പരാഗതമായ ബ്രൊക്കേഡ് ഡിസൈനുകളിൽ നിന്നും ആശയം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ള ഡയമണ്ട് ജുവലറി കളക്ഷനാണ് ഒപ്പുലൻസ്.

 

ആഡംബരത്തിന്റെ പര്യായമായ ബ്രൊക്കേഡ് ഡിസൈനുകളുടെ തിരിച്ചു വരവാണ് ഒരേ സമയം ക്ലാസിക്കും, സ്റ്റയിലിഷുമായ ആഭരണങ്ങൾ ഉൾപ്പെടുന്ന ഒപ്പുലൻസ്. രാജകുടുബങ്ങൾ ഉപയോഗിച്ചിരുന്ന കൈത്തറിയുടെ ഭംഗിയും, ആഡംബരവും ഉൾകൊള്ളുന്നതാണ് ഒപ്പുലൻസിലെ ആകർഷകമായ ആഭരണ കളക്ഷൻ.

 

പ്രധാനമായും ബനാറസി, ഫ്രഞ്ച്, ടർക്കിഷ്, ചൈനീസ് ക്ലൗഡ് എന്നീ ബ്രൊക്കേഡ് ഡിസൈനുകളിൽ നിന്നും ആശയം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ള, ക്ലാസിക്കും സ്റ്റയിലിഷുമായ ആഭരണങ്ങളാണ് ഒപ്പുലൻസ് കളക്ഷനിലുള്ളത്. വിശിഷ്ട അവസരങ്ങളിൽ അണിയാനായി കട്ടിങ്ങ് എഡ്ജ് സാങ്കേതിക വിദ്യ ഉപയോഗിച്ച്  പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഒപ്പുലൻസ് കളക്ഷനിലെ ഓരോ ആഭരണവും. കട്ടിങ്ങ് എഡ്ജ് സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ ഓരോ ഡയമണ്ടിനും തിളക്കം ഏറുകയും, ആഭരണത്തിന് രാജകീയ ഭംഗി വരികയും ചെയ്യും. ഓരോ ആഭരണത്തിന്റെയും നിർമ്മാണ വൈദ്ഗധ്യവും, പാരമ്പര്യത്തനിമ നഷ്ടപ്പെടാത്ത രൂപകൽപ്പനയുമാണ് ഒപ്പുലൻസ് കളക്ഷന്റെ മുഖമുദ്ര.

 

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ലഭ്യമാകുന്ന ഓരോ ഡയമണ്ടും ഐജിഐ / ജിഐഎ സെർട്ടിഫിക്കേഷനും, 28 ഇൻറ്റേർനൽ ക്വാളിറ്റി ടെസ്റ്റുകളും കഴിഞ്ഞ്, മികച്ച ഗുണനിലവാരം ഉറപ്പാക്കിയവയാണ്. ഇവിടെ നിന്നും വാങ്ങുന്ന ഡയമണ്ട് ആഭരണങ്ങൾക്ക് ലൈഫ് ടൈം മെയിൻറ്റനൻസും, ക്യാഷ് ബൈ ബാക്ക് ഗ്യാരൻറ്റിയും നൽകുന്നുണ്ട്.

 

ഹാൻഡ് ക്രാഫ്റ്റഡ് ഡിസൈനർ ആഭരണങ്ങൾ ഉൾപ്പെടുന്ന എത്നിക്സ്, അൺകട്ട് ഡയമണ്ട് ആഭരണങ്ങളുടെ ഇറ, മൈൻ – ഡയമണ്ട്സ് അൺലിമിറ്റഡ്, ഇന്ത്യൻ ഹെറിറ്റേജ് ആഭരണ ശ്രേണിയായ ഡിവൈൻ, പ്രെസിയ – ജെം ജുവലറി, കുട്ടികൾക്ക് വേണ്ടിയുള്ള സ്റ്റാർലെറ്റ് എന്നിവയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മനോഹരവും വ്യത്യസ്തവുമായ മറ്റ് ആഭരണ ബ്രാൻഡുകൾ.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെക്കുറിച്ച്.

 

ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് മലബാര്‍ ഗോള്‍ഡ് & ഡമണ്ട്‌സ്.

 

1993 ല്‍ ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്‌സിന് ഇന്ന് 10 രാജ്യങ്ങളിലായി 250 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളാണ് നിലവിലുളളത്. ഇന്ത്യയ്ക്കുപുറമേ മിഡില്‍ ഈസ്റ്റിലും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലുമുളള ഓഫീസുകള്‍ക്ക് പുറമേ 14 ഹോള്‍സെയില്‍ യൂണിറ്റുകളും, ഡിസൈന്‍ സെന്ററുകളും ആഭരണ നിര്‍മ്മാണ ഫാക്ടറികളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് കീഴിലുണ്ട്. 4.51 ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനത്തോടെ ഇന്ന് ലോകത്തെ തന്നെ ഏറ്റവും മുന്‍നിരയിലുളള ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്.

 

14 ക്ലസ്റ്റര്‍ മാനുഫാക്ചറിംഗ് യൂണിറ്റുകളാണ് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനുളളത്. ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന അഭിരുചികള്‍ക്കിണങ്ങുന്ന 12 വ്യത്യസ്ത ജ്വല്ലറി ബ്രാന്‍ഡുകളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് കീഴിലുളളത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് ഇന്ത്യയ്ക്കുപുറമേ മിഡില്‍ ഈസ്റ്റിലും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലും, യുഎസിലും സജീവ സാന്നിധ്യമാണുളളത്. സ്വര്‍ണ്ണം, വജ്രാഭരണങ്ങളുടെയും ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെയും വിപണനത്തില്‍ മുന്‍നിരയിലാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്.

 

ഗ്രൂപ്പ് കാഴ്ചവെയ്ക്കുന്ന മറ്റൊരു സംരംഭമാണ് ‘എം.ജി.ഡി ലൈഫ് സ്‌റ്റൈല്‍ ജ്വല്ലറി’. പുതുമയാര്‍ന്ന ട്രെന്‍ഡി ലെയ്റ്റ് വെയിറ്റ് ആഭരണങ്ങളുടെ ഈ പ്രത്യേക ശേഖരവും ആധുനിക കാലത്തെ സ്ത്രീകള്‍ക്കിണങ്ങും വിധമാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അവതരിപ്പിച്ചിരിക്കുന്നത്.

 

4,000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുളള കമ്പനിയില്‍ 12,500ല്‍ അധികം പ്രൊഫഷനുകളാണ് ജോലിയെടുക്കുന്നത്. ഉന്നത ഗുണനിലവാരമുളള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം മികച്ച സേവനവും കമ്പനിയുടെ മുഖമുദ്രയാണ്. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്.