പ്രേക്ഷക ശ്രദ്ധ  പിടിച്ചു പറ്റി  കാനയുടെ  ‘വൈരം

രള ആർട്സ് ആൻഡ് നാടക അക്കാഡമി,  അരങ്ങിലെത്തിച്ച  ‘വൈരം’ എന്ന നാടകം കുവൈറ്റിലെ പ്രേക്ഷകർ  നെഞ്ചേറ്റി. സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനുമുമ്പിൽ ഫെബ്രുവരി 7,8 തീയതികളിൽ അവതരിപ്പിച്ച ‘വൈരത്തിനു’ ശനിയാഴ്ച തിരശീല വീണപ്പോൾ നീണ്ട ഹർഷാരവങ്ങളോടെയാണ് നാടകാസ്വാദകർ നാടകത്തെ സ്വീകരിച്ചത്.

“എത്രയൊക്കെ ലിംഗസമത്വം പ്രസംഗിച്ചാലും, ഇന്നും ഒരു പുരുഷ കേന്ദ്രീകൃത സമൂഹമാണ്നമ്മുടേത് . കരുത്താർജ്ജിക്കുന്ന ഇന്ത്യൻ സ്ത്രീയുടെ പ്രതിനിധിയാണ് അന്നലക്ഷ്‌മി . അതുകൊണ്ടുതന്നെ ‘വൈരം’ ചർച്ച ചെയ്യുന്നത് ശക്തമായ ഒരു  സ്ത്രീപക്ഷ പ്രമേയമാണ് ,” നാടകകൃത്ത് ഹേമന്ത്കുമാർ പറഞ്ഞു. കലാശ്രീ ബാബു ചാക്കോളയാണ്നാടകം സംവിധാനം ചെയ്തത്.സിരുത്തി അപ്പൻ , കരിക്കൻ കമ്മു എന്നീ  ഇരട്ട വേഷങ്ങളിലൂടെ ചാക്കോള, ഒരു നടൻ എന്ന നിലയിൽ തനിക്കുള്ള കരുത്തും  തെളിയിച്ചു . മുഖ്യകഥാപാത്രമായ അന്നലക്ഷ്മിയെ അരങ്ങിലെത്തിക്കുന്നത് മഞ്ജു മാത്യു ആണ്. ഭാവതീവ്രവും, സ്തോഭജനകവുമായ നാടകീയ മുഹൂർത്തങ്ങൾ  അയത്നലളിതമായി  അവതരിപ്പിയ്ക്കാന്‍ അന്നലക്ഷ്മിയ്ക്ക് കഴിഞ്ഞു.

ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ കുമാർ തൃത്താല, അഭിനയ തികവ് കൊണ്ട്  മന്ദാരൻ എന്ന കഥാപാത്രത്തെ ജീവസ്സുറ്റതാക്കി. ഷാജഹാൻ കൊടുങ്ങല്ലൂർ-മുനിമടയൻ ആയും, ഡോക്ടർ എബ്രഹാം തോമസ്- ചെറിയോൻ, അജി പരവൂർ- അഡിഗർ, ട്രീസ വിൽ‌സൺ — വേണി, ജിയാ മറിയം ജിജു –കന്നി എന്നീ വേഷങ്ങളിലും ശ്രദ്ധ നേടി.
ജിജു കാലായിൽ  – പോലീസ്, പുന്നൂസ് അഞ്ചേരിൽ –ജില്ലാ അധികാരി, ഗോപകുമാർ നാവായിക്കുളം — മജിസ്‌ട്രേറ്റ്, സജീവ് പീറ്റർ തൊടുപുഴ — ഡോക്ടർ എന്നീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചു .രജി മാത്യു, രാജു ജോസഫ്, ഷീജ ഡേവിസ്, ജാൻസി ജിജു, മാലിനി ശിവകുമാർ, ശൈലജ ഗോപകുമാർ,സിന്ധു ബാബു ചാക്കോള , ഡേവിഡ്  ചാക്കോള, സോളമൻ ചാക്കോള ,പ്രണവ് ശിവകുമാർ , ലിയാ മറിയം ജിജു എന്നിവരാണ് മറ്റു അഭിനേതാക്കൾ.
പ്രശസ്ത കലാകാരൻ ആർട്ടിസ്റ്റ് വിജയൻ കടമ്പേരിയാണ് വൈരത്തിനു രംഗപടം ഒരുക്കിയത്. വക്കം മാഹീൻ വസ്ത്രാലങ്കാരവും, ചമയവും നിർവഹിക്കുന്നു. രംഗസാക്ഷാത്കാരവും ദീപസംവിധാനവും നിർവഹിക്കുന്നത് ചിറക്കൽ രാജു ആണ് . ഗാനങ്ങൾ സിവി പ്രസന്നകുമാർ, സംഗീതം ആലപ്പി വിവേകാനന്ദൻ,  പശ്ചാത്തല സംഗീത നിയന്ത്രണം:സോണി വി. പരവൂർ.


deshabhimani reporter –

Photo Ramesh Narayanan