കേരളത്തിൽ നിന്നുള്ള ഉംറ തീർഥാടകൻ സൗദിയിൽ മരിച്ചു

മദീന: ഉംറക്കായെത്തിയ മലയാളി തീര്‍ഥാടകൻ സൗദിയിൽ മരിച്ചു. പാലക്കാട് അലനല്ലൂർ സ്വദേശി അബ്ദുല്ല (63)യാണ് മദീനയിൽ വച്ച് മരണമടഞ്ഞത്. മക്കയില്‍ ഉംറ കര്‍മ്മങ്ങള്‍ പൂർത്തിയാക്കിയ ശേഷം മദീനയിലെ കർമ്മങ്ങൾ പൂർത്തായാക്കാനെത്തിയതായിരുന്നു. ഇതിനു ശേഷം ഇന്ന് നാട്ടിലക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ 24നാണ് 40 അംഗ ഉംറ സംഘത്തോടൊപ്പം അബ്ദുല്ലയും ഭാര്യയും ഉംറക്കായി മക്കയിലെത്തിയത്. കബറടക്കം മദീനയിൽ നടക്കും.