കുവൈറ്റ്: വില കൂട്ടി വിൽക്കുന്നതുൾപ്പെടെയുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുവൈറ്റിലെ വിവിധ ഗവർണേറ്റുകളിലെ കടകളിൽ വാണിജ്യമന്ത്രാലയത്തിന്റെ പരിശോധന. മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനാ ക്യാംപെയ്ന്‍. വില കൂട്ടി വിൽക്കൽ, വ്യാജ ബ്രാൻഡിലെ ഉത്പ്പനങ്ങളുടെ വില്‍പ്പന എന്നിവ പിടികൂടാൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന.
ഉൽപ്പന്നങ്ങളുടെ ഗുണമേന്മ, ഉപയോഗിക്കാനുള്ള സമയപരിധി, തൂക്കം, എണ്ണം, രേഖപ്പെടുത്തിയ വില ഉൾപ്പെടെയുള്ള കാര്യങ്ങൾ വാണിജ്യമന്ത്രാലയത്തിലെ സംഘം പരിശോധിച്ചു. ഉത്പന്നങ്ങളുമായോ വിപണികളുമായോ ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ ഉപഭോക്താക്കൾ 55135135 എന്ന വാട്സ്ആപ് നമ്പറിലോ 135 എന്ന ഹോട്ട് ലൈൻ നമ്പറിലോ വിളിച്ചറിയിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.