യുഎഇയിൽ കാഴ്ച മറച്ച് പൊടിക്കാറ്റ്: വാഹനയാത്രികര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

0
6
പ്രതീകാത്മ ചിത്രം

ദുബായ്: യുഎഇയിലെ മിക്ക സ്ഥലങ്ങളിലും പൊടിക്കാറ്റ് രൂക്ഷമായതോടെ വാഹന യാത്രികർക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ. കനത്തപൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹന യാത്രികര്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. മർദ്ദം കുറഞ്ഞ് കാറ്റ് ശക്തമായതോടെ പൊടിപടലങ്ങൾ എങ്ങും നിറഞ്ഞാണ് പൊടിക്കാറ്റ് രൂപം പ്രാപിച്ചത്.

വലിയ കെട്ടിടങ്ങൾ പോലും മറയുന്ന തരത്തിലാണ് പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറയുന്നത്. ദുബായിലും ഷാര്‍ജയിലുമെല്ലാം പൊടിക്കാറ്റ് ജനങ്ങളെ വലയ്ക്കുന്നുണ്ട്. കനത്ത മഴയ്ക്കുള്ള സൂചനയാണ് പൊടിക്കാറ്റെന്നാണ് ‌കാലാവസ്ഥാ കേന്ദ്രങ്ങൾ പറയുന്നത്. ജനുവരി 11 വരെ രാജ്യത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.