കുവൈത്ത് സിറ്റി : സിവിൽ സർവീസ് കമ്മീഷൻ ( സിഎസ് സി) മനശാസ്ത്രജ്ഞരുടെയും, സാമൂഹിക പ്രവർത്തകരുടെയും ഒഴിവുകളിലേക്ക് സ്വദേശികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം ഈ മേഖലയിൽ പ്രവാസികളെ ഒഴിവാക്കിയതിനു ശേഷമുണ്ടായ ജീവനക്കാരുടെ കുറവ് നികത്തുന്നതിനായിണിത് എന്ന് അൽ-ജരിദ ദിനംപ്രതി റിപ്പോർട്ട് ചെയ്തു. 2020/2021 അധ്യയന വർഷത്തേക്കുള്ള ജീവനക്കാരെ മാറ്റി നിയമിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കാൻ സിഎസ്‌സി വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടരുന്നു. ചില വിദ്യാഭ്യാസ, ഭരണ മേഖലകളിലെ പ്രവാസി ജീവനക്കാരുടെ സേവനം അവസാനിപ്പിച്ച് സ്വദേശികളെ നിയമിക്കാൻ സിഎസ്‌സി ആവശ്യപ്പെട്ടിരുന്നു. തുടർന്ന്
ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ മന്ത്രാലയം വകുപ്പുകൾക്ക് നിർദേശം നൽകി. സ്കൂളുകളിലെ 131 മനശാസ്ത്ര-വിദ്യാഭ്യാസ ഗവേഷകർ, വിദ്യാഭ്യാസ ജില്ലകളിലെ മാനസിക, സാമൂഹിക സേവന വകുപ്പുകൾ, മന്ത്രാലയത്തിന്റെ പ്രധാന ഓഫീസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും
Home Middle East Kuwait വിദ്യാഭ്യാസമേഖലയിൽ പ്രവാസികളെ പുറത്താക്കിയ ഒഴിവുകളിലേക്ക് സി എസ് സി അപേക്ഷ ക്ഷണിച്ചു