ജഡ്ജിമാർക്കിടയിൽ ഭിന്നത :വാർത്ത സുപ്രീം കോടതി നിഷേധിച്ചു

ന്യൂ ഡൽഹി : ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണക്കേസിൽ ജഡ്ജിമാർക്കിടയിൽ അഭിപ്രായഭിന്നഹതയുള്ളതായി വാർത്ത. സുപ്രീം കോടതി വാർത്ത നിഷേധിച്ചു.

പരാതിക്കാരി ആഭ്യന്തര അന്വേഷണത്തിലൂടെ നീതി ലഭിക്കുമെന്ന് വിസ്വാസിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയെ ഒഴിവാക്കിയാണ് അന്വേഷണം നടക്കുന്നതെന്നും ഈ അന്വേഷണത്തിൽ എതിർപ്പറിയിക്കാൻ ജസ്റ്റിസ് നരിമാൻ ചന്ദ്രചൂഡ് എന്നിവർ ബോബ്‌ഡെയെ സന്ദർശിച്ചു എന്നും ഇന്ത്യൻ എക്സ്പ്രസ്സ് വാർത്തയിൽ പറയുന്നു. ആഭ്യന്തരാന്വേഷണ സംഘത്തിന്റെ അധ്യക്ഷനാണ് ബോബ്‌ഡെയ് .

വാർത്ത വാസ്തവവിരുധവൻ നിരാശാജനകവുമാണെന്ന് കോടതി വാർത്താകുറിപ്പിലൂടെ പറഞ്ഞു. കോടതി സെക്രട്ടറി ജനറൽ ആണ് വാർത്താക്കുറിപ്പ് ഇറക്കിയത്