കുവൈത്തിലെ കാസർഗോഡ് ജില്ലാക്കരുടെ പൊതുവേദിയായ കാസർഗോഡ് അസോസിയേഷൻ നവംബർ 15 രാവിലെ ഒമ്പത് മണി മുതൽ ഇന്റെേഗ്രറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വെച്ച് നടത്തുന്ന പതിഞ്ചാമത് വാർഷിക സമ്മേളനം കാസര്‍ഗോഡ് ഉല്‍സവ് 2019 നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ 15 വർഷമായി നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങള്‍ക്ക് അസോസിയേഷന്‍ നേതൃത്വം നല്കിയിട്ടുണ്ട്.
കാസർഗോഡ് കേന്ദ്രമാക്കിയുള്ള പാലിയേറ്റീവ് കെയർ സംവിധാനത്തിന് രൂപം നൽകുകയെന്നതാണ് ഈ വർഷത്തെ പരിപാടിയായി ഉൾപ്പെടുത്തിയിരിക്കുന്നത് . കെ.ഇ.എ വാർഷിക ആഘോഷത്തിൽ കേരളത്തിലെ പ്രമുഖരായ കലാകാരന്മാർ അണിനിരക്കും .
പ്രശസ്ത പിന്നണി ഗായിക ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദുർഗ വിശ്വനാഥ്, സംഗീത സംവിധായകനും ഗായകനുമായ ഭാഗ്യരാജ്, പ്രശസ്ത കോമഡി താരം സുബി സുരേഷ് , കാസർഗോഡിന്റെ ഇശല്‍ ഗായകൻ ഇസ്മയീൽ തളങ്കര, കാസർഗോഡ് ഭാഷ ഉച്ചാരണത്തിൽ വെറലായി മാറിയ ദുബൈയിലെ റേഡിയോ ജോക്കി രശ്മി നായർ തുടങ്ങിയവരാണ് പരിപാടിയിൽ സംബന്ധിക്കുന്നത്. അതോടപ്പം ഇന്ത്യൻ എംബസി പ്രതിനിധികളും കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും സംബന്ധിക്കും. ഗൾഫിലേ പ്രമുഖ ടെലികോം ഓപ്പറേറ്ററായ സൈൻ ടെലികോം മുഖ്യ പ്രായോജകരാകുന്ന പരിപാടിയില്‍ മെട്രോ മെഡിക്കൽ കെയറാണ് കോ സോപ്ൺസർ.
ഉത്സവത്തിന്റെ ഭാഗമായി രാവിലെ മുതൽ ഉച്ചവരെ കലാകായിക മത്സരങ്ങൾ കൂടാതെ മൈലാഞ്ചി ഇടൽ മത്സരം, പായസ മത്സരം, ബിരിയാണി മത്സരം എന്നിവ സംഘടിപ്പി ക്കും . മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 66617359, 50247644 എന്ന നമ്പറിൽ ബന്ധപ്പെടുക . വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
കാസർഗോഡ് അസോസിയേഷൻ നൽകുന്ന നാലാമത് കമ്യൂണിറ്റി അവാർഡ് കാസർഗോഡ് ജില്ലയിലെ ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യവും ദുബൈയിലെ വ്യവസായിയുമായ യഹ്യ തളങ്കരക്ക് കാസറഗോഡ് ഉത്സവ വേദിയിൽ സമ്മാനിക്കും. ജീവകാരുണ്യ രംഗത്തെ സജീവമായ കാസർഗോഡ് ജില്ലക്കാരെയാണ് അവാർഡിന് പരിഗണിക്കുന്നത്. കഴിഞ്ഞ വർഷങ്ങളില്‍ പി.എം.ഇബ്രാഹിം ഹാജി , ലത്തീഫ് ഉപ്പള, അബൂബക്കർ കുറ്റിക്കോൽ എന്നീവർക്കാണ് അവാർഡുകൾ സമ്മാനിച്ചത്.
ഫോട്ടോ : കാസറഗോഡ് ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ പ്രശസ്ത ഗായകൻ ഇസ്മായിൽ തളങ്കരയെ കെഇഎ ഭാരവാഹികൾ കുവൈറ്റ് എയർപോർട്ടിൽ സ്വീകരിക്കുന്നു