അനധികൃത ചികിത്സ, പ്രവാസികളെ നാടുകടത്തും

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത ചികിത്സ നടത്തിയതിന് പിടിയിലായ രണ്ട് പേർ ഉൾപ്പടെ 21 പ്രവാസികളെ നാട് കടത്തും. നടപടികൾക്കായി ഇവരെ അഡ്മിനിസ്ട്രേറ്റീവ് ഡിപോർട്ടേഷൻ വകുപ്പിലേക്ക് റഫർ ചെയ്തതായി  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ വാലിദ് അൽ തരാവ, അറിയിച്ചു. സബാഹ് അൽ സലേം, ജിലീബ് അൽ ഷുയൂഖ്, സാദ് അൽ അബ്ദുല്ല, അബു ഫാത്തിറ എന്നീ നാല് പ്രദേശങ്ങളിൽ നിന്ന് നിയമലംഘനത്തിന് പിടിയിലായവരാണ് മറ്റുള്ള പ്രവാസികൾ