കുവൈത്തിലെ തൊഴിൽ മേഖലയിൽ 24% ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: ലേബർ ഡിസ്ട്രിബ്യൂഷൻ ചാർട്ട് അനുസരിച്ച്, കുവൈത്തിലെ തൊഴിൽ മേഖലയിൽ 24 ശതമാനവും ഇന്ത്യക്കാർ. കഴിഞ്ഞവർഷം സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസത്തിനിടെ മാത്രം 39,219 തൊഴിലാളികൾ പ്രാദേശിക തൊഴിൽ വിപണിയിൽ പ്രവേശിച്ചു. ഇതോടെ ഗാർഹിക തൊഴിലാളികളെ കൂടാതെ കുവൈത്തിലെ ഇന്ത്യക്കാരായ തൊഴിലാളികളുടെ എണ്ണം
4,76,300 ആയി. 2021 ഡിസംബർ അവസാനം വരെ 437,100 ആയിരുന്നു(ഗാർഹിക തൊഴിലാളികളെ കണക്കാക്കാതെ)

ഈജിപ്ഷ്യൻ സ്വദേശികളാണ് ഇന്ത്യയ്ക്ക് പിറകെ രണ്ടാം സ്ഥാനത്തേക്ക്. ഏകദേശം 467,070 ഈജിപ്തുകാർ കുവൈത്തിൽ തൊഴിലെടുക്കുന്നതായാണ് കണക്ക്.കുവൈറ്റിലെ തൊഴിലാളികളിൽ 23.6 ശതമാനം വരും ഇത്. കഴിഞ്ഞവർഷത്തെ ആദ്യ 9 മാസങ്ങളിലെ കണക്കെടുത്താൽ 16000 ത്തോളം ഈജിപ്തുകാർ തൊഴിൽ വിപണിയിൽ എത്തിയിട്ടുണ്ട്. 2021 ഡിസംബർ അവസാനത്തോടെ ഏകദേശം 451,050 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
ബംഗ്ലാദേശ് ഫിലിപ്പീൻസ് സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് പിന്നീട് ഏറ്റവും അധികം കുവൈത്തിൽ ഉള്ളത്.