കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ- ജാബർ അൽ- സബാഹിനെ സന്ദർശിച്ചു യോഗ്യതാപത്രങ്ങൾ സമർപ്പിച്ചതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യക്കാരായ എഞ്ചിനീയർമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് കുവൈറ്റിലെ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച് നടത്തി അവശ്യ നടപടികൾ കൈക്കൊള്ളുമെന്നും ആദർശ് സ്വൈക പറഞ്ഞു.
ദൂരവും മറ്റ് കാരണങ്ങളും കാരണം ഞങ്ങളുടെ നിയുക്ത ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിലേക്ക് വരാൻ കഴിയാത്ത ഇന്ത്യൻ പൗരന്മാർക്കായി പുതിയ മോഡൽ കോൺസുലർ ക്യാമ്പുകൾആരംഭിച്ചിട്ടുണ്ട്. . കഴിഞ്ഞ മാസം വഫ്ര മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ക്യാമ്പ് നടത്തിയതായും ഈ മാസം ജഹ്‌റ ഏരിയയിൽ മറ്റൊന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാം. എന്നാൽ അതോടൊപ്പം സമൂഹത്തിനും രാജ്യത്തിന്റെ വികസനത്തിനും സംഭാവന നൽകാനുള്ള ഉത്തരവാദിത്തങ്ങളെ കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. കുവൈറ്റിലെ l ഇന്ത്യൻ സമൂഹം ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അഭിമാനത്തോടെ പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും വളരെയധികം സംഭാവന നൽകിയവരാണ്ഇന്ത്യക്കാർ, കുവൈറ്റിൽ മിക്കവാറും എല്ലാ മേഖലയിലും, എല്ലാ തൊഴിലിലും. അവർ ഉള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.