ഫ്രൈഡേ മാർക്കറ്റ്, പ്രവർത്തനം തുടരുന്നതിനുളള നടപടികൾ വേഗത്തിലാക്കി മന്ത്രാലയം

കുവൈറ്റ് സിറ്റി: ഫ്രൈഡേ മാർക്കറ്റിലെ നിക്ഷേപകരുമായുള്ള കരാർ  മാർച്ച് 1-ന് കാലഹരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ  നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഇത് വീണ്ടും പ്രവർത്തിപ്പിക്കാൻ  മന്ത്രാലയം പരിശ്രമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തതു. സ്റ്റേറ്റ് പ്രോപ്പർട്ടി ഡിപ്പാർട്ട്‌മെന്റ് ആണ്  മാർക്കറ്റ് വീണ്ടെടുക്കൽ, റീ-ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.