ബ്രിട്ടനിൽനിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു

ചെ​ന്നൈ: ബ്രി​ട്ട​നി​ൽനി​ന്ന് ഡൽഹി വഴി ചെ​ന്നൈ​യി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച പുതിയ വൈറസ് കാരണമുള്ള രോ​ഗ​ബാ​ധ​യാ​ണോ എ​ന്നറി​യാ​ൻ സാ​മ്പി​ള്‍ എ​ന്‍​ഐ​വി പൂ​നെ​യി​ലേ​ക്ക് അ​യ​ച്ചു. രോ​ഗിയെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. അ​തേ​സ​മ​യം, നിലവിൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ വ​കു​പ്പ് വി​ഭാ​ഗം അ​റി​യി​ച്ചു.