സിസ്റ്റർ അഭയ കേസിലെ നാൾവഴികൾ

0
19

ആ മരണവും തുടർന്നുള്ള സംഭവങ്ങളും ഇങ്ങനെ

– 1992 മാര്‍ച്ച് 27- കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിയും ബി.സി.എം. കോളേജ് പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തി.

– 1992 മാര്‍ച്ച് 31- ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു.

– 1992 ഏപ്രില്‍ 14- അന്വേഷണം ക്രൈംബ്രാഞ്ചിന്
1993 ജനുവരി 30- മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്.

– 1993 ഏപ്രില്‍ 30- ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസിന്റെ നേതൃത്വത്തില്‍ സി.ബി.ഐ. കേസ് അന്വേഷണം ഏറ്റു.
1993 ഡിസംബര്‍ 30- വര്‍ഗീസ് പി.തോമസ് രാജിവെച്ചു. (അഭയയുടെ മരണം ആത്മഹത്യയല്ല മറിച്ച്കൊലപാതകം ആണെന്ന് റിപ്പോർട്ട് ചെയ്തതിനു ശേഷമായിരുന്നു ഇത് )

– 1994 മാര്‍ച്ച് 17- സി.ബി.ഐ ഫോറന്‍സിക് പരിശോധനയും ഡമ്മി പരിശോധനയും. മരണം കൊലപാതകമെന്ന് കണ്ടെത്തല്‍.

– 1994 മാര്‍ച്ച് 27- സി.ബി.ഐ. എസ്.പി. കേസ് ആത്മഹത്യയാക്കണമെന്നാവശ്യപ്പെട്ട് തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വര്‍ഗീസ് പി.തോമസ് വെളിപ്പെടുത്തി.

-1994 ജൂണ്‍ 2- സി.ബി.ഐ. പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല.
1996 ഡിസംബര്‍ 6- തുമ്പുണ്ടാക്കാന്‍ കഴിയില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
1997 ജനുവരി 18- സി.ബി.ഐ. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് ഹര്‍ജി നല്‍കി.

-1997 മാര്‍ച്ച് 20- പുനരന്വേഷണത്തിന് എറണാകുളം സി.ജെ.എം. കോടതി ഉത്തരവിട്ടു.

-1999 ജൂലായ് 12- അഭയയെ കൊന്നതെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട്. നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പ്രതികളെ പിടികൂടാനാകുന്നില്ലെന്നും സി.ബി.ഐ.
2000 ജൂണ്‍ 23- സി.ബി.ഐ. ഹര്‍ജി എറണാകുളം സി.ജെ.എം. കോടതി തള്ളി. സത്യം പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹത്തോടെയായിരുന്നില്ല സി.ബി.ഐ. അന്വേഷണമെന്നും കോടതി നിരീക്ഷിച്ചു.
– 2001 മേയ് 18- കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം.

-2005 ഓഗസ്റ്റ് 21- കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ. മൂന്നാം തവണയും അപേക്ഷ നല്‍കി.
2006 ഓഗസ്റ്റ് 30 -സി.ബി.ഐ. ആവശ്യം കോടതി നിരസിച്ചു.

-2007 ജൂണ്‍ 11- കേസ് അന്വേഷണം പുതിയ സി.ബി.ഐ. സംഘത്തിന്.
2007 ജൂലായ് 6- കേസില്‍ ആരോപണവിധേയരായവരെയും മുന്‍ എ.എസ്.ഐ.യെയും നാര്‍കോ അനാലിസിസിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്.
-2007 ഓഗസ്റ്റ് 3- നാര്‍കോ പരിശോധന.
-2007 ഡിസംബര്‍ 11- സി.ബി.ഐ. ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
-2008 ജനുവരി 21- പരിശോധനാ റിപ്പോര്‍ട്ട് സി.ബി.ഐ. സമര്‍പ്പിച്ചു.

-2008 നവംബര്‍ 18- ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ പ്രതികളെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തു.
2008 ഡിസംബര്‍ 29- പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളി.

-2009 ജൂലൈ 17- സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.

-2011 മാര്‍ച്ച് 16- വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികളും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍

-2014 മാര്‍ച്ച് 19- തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് എസ്.പി കെ.ടി.മൈക്കിള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി.

-2015 ജൂണ്‍ 30- ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട്.

-2018 ജനുവരി 22- കേസില്‍ തെളിവു നശിപ്പിച്ച മുന്‍ ക്രൈം ബ്രാഞ്ച് എസ്പിക്കെതിരെ കേസ്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.ടി.മൈക്കിളിനെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

-2018 ഫെബ്രുവരി 16- കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് എം.കോട്ടൂരും ഫാദര്‍ ജോസ് പുതൃക്കയിലും രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ എത്തി കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടിട്ടുണ്ടെന്ന് കോണ്‍വെന്റിന് സമീപത്തെ പള്ളിയിലെ വാച്ചര്‍ ആയിരുന്ന ദാസ് എന്ന ചെല്ലമ്മ ദാസിന്റെ മൊഴി.

-2018 മാര്‍ച്ച് 7- കേസില്‍ ഫാ.ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു.

-2019 ഏപ്രില്‍ 9- ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി.

-2020 ഫെബ്രുവരി 3- പ്രതികളെ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരുടെ വിസ്താരം ഹൈക്കോടതി വിലക്കി. നാര്‍ക്കോ അനാലിസ് ഫലം പ്രതികള്‍ക്കെതിരായ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

-2020 നവംബര്‍ 3- നിര്‍ണായക തെളിവുകളായിരുന്ന തൊണ്ടിമുതലുകള്‍ നശിപ്പിച്ചത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കെ.സാമുവല്‍ ആണെന്ന് സിബിഐ.

-2020 ഡിസംബര്‍ 22- കേസില്‍ വിധി