കർഫ്യു ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് അധികൃതർ

0
27

കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യു ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഭാഗികമായ ലോക്ക് ഡൗണോ കർഫ്യൂവോ ഏർപ്പെടുത്താൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു
ചില രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച കൊറോണാ വൈറസിനെ വ്യാപനത്തെ തുടർന്ന് മുൻകരുതലെന്നോണം വിമാനത്താവളങ്ങളും അതിർത്തികളും അടച്ചിരുന്നു. ഇതാണ് വീണ്ടും രാജ്യം അടച്ചുപൂട്ടി ലേക്ക് കടക്കുന്നു എന്ന തരത്തിലുള്ള വാദങ്ങൾ ഉയരാൻ കാരണം. തുടർന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരണവുമായി രംഗത്തുവന്നത്. നിലവിൽ വിൽ വിൽ ജനുവരി ഒന്നുവരെയാണ് വിമാനത്താവളങ്ങളും ആളും അതിർത്തികളും അടച്ചിട്ടിരിക്കുന്നത് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുക. അതോടൊപ്പം കോവിഡ് വാക്സിൻ രാജ്യത്ത് എത്തിയ ശേഷവും അഞ്ചാം ഘട്ട ലോക് ഡൗൺ ഇളവുകൾ നൽകുകയില്ല.