ദി​ലീ​പി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​നെ വീണ്ടും ചോദ്യം ചെയ്യും. തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടി​സ് ന​ൽ​കി. ആദ്യം നോട്ടീസ് നൽകിയത് വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്. എന്നാൽ ദിലീപിൻ്റെ അസൗകര്യം പരിഗണിച്ചാണ് തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​ത്.  സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ര​ഹ​സ്യ​മൊ​ഴി മു​ൻ​നി​ർ​ത്തി​യു​ള്ള തു​ട​ര​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ദി​ലീ​പി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്.  അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​കും ചോ​ദ്യം ചെ​യ്യുക. ന​ടി​യെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന് ബാ​ല​ച​ന്ദ്ര​കു​മാ​ർ നേ​ര​ത്തേ ഉ​ന്ന​യി​ച്ചി​രു​ന്നു.