കോവിഡ് ബാധ; സുഗതകുമാരി ഗുരുതരാവസ്ഥയിൽ

0
19

തിരുവനന്തപുരം; കൊവിഡ് ബാധയെത്തുടർന്ന് പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ഗുരുതരാവസ്ഥയിൽ. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. കോ​വി​ഡ് ബാ​ധി​ത​യാ​യ സുഗതകുമാരിയെ ഇന്നലെയാണ് തിരുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്രവേശിപ്പിച്ചത്.
ശ്വ​സ​ന​പ്ര​ക്രി​യ പൂ​ർ​ണ​മാ​യും വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തി​ലാ​ണ്‌. ക​ടു​ത്ത ന്യു​മോ​ണി​യ​യു​മു​ണ്ട്. മ​രു​ന്നു​ക​ളോ​ട് തൃ​പ്തി​ക​ര​മാ​യി പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
നേരത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.