ബഹിരാകാശ നിലയത്തിൽ നിന്നും ശുഭാംശു ശുക്ല പ്രധാനമന്ത്രിയുമായി സംസാരിച്ചു

0
25
ഡൽഹി:ബഹിരാകാശ നിലയത്തിൽ കഴിയുന്ന ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശത്ത് നിന്നു കാണുമ്പോൾ ലോകം ഒന്നായി തോനുന്നു. ആകാശത്തിന് അതിരുകൾ ഇല്ല, സ്വപ്നങ്ങൾ നേടിയെടുക്കാം. ബഹിരാകാശത്ത് എത്തുമെന്ന് സ്വപ്നത്തിൽ കരുതിയില്ലെന്നും നിലയത്തിൽ സുരക്ഷിതൻ ആണെന്നും ശുഭാംശു പറഞ്ഞു. ബഹിരാകാശ വീക്ഷണത്തിൽ ഇന്ത്യ ഭൂപടത്തേക്കാൾ വലുതാണ് ഭൂമി ഒറ്റഗൃഹമെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്ത് കാണുമ്പോള്‍ ലോകം ഒന്നായി തോന്നുന്നെന്നും ശുഭാംശു.140 കോടി ജനങ്ങളുടെ അഭിമാനമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഇന്ത്യയുടെ ബഹിരാകാശ നിലയം ഉടനെന്നും ശുഭാംശുവിന്റെ യാത്ര ഭാരതീയര്‍ക്ക് പ്രചോദനമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇരുവരും തമ്മിലുള്ള സംഭാഷണം തത്സമയം സ്ട്രീം ചെയ്തു.
ബഹിരാകാശ നിലയത്തിൽ നിന്നും വീഡിയോ സ്ട്രീമിങ്ങിലൂടെ ആയിരുന്നു ആശയവിനിമയം. നാലു പതിറ്റാണ്ടു മുൻപ് ബഹിരാകാശത്ത് എത്തിയ രാകേഷ് ശർമ്മയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി സംസാരിച്ചിരുന്നു. 6 തവണ മാറ്റിവച്ചതിനു ശേഷം വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശുവിന്റെ ബഹിരാകാശവാഹനം കുതിച്ചുയർന്നത് യുഎസിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു. പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനാണ് ശുഭാംശു ശുക്ല.