മലയാള സിനിമാ രാജ്യത്തെ കിരീടം വയ്ക്കാത്ത രാജാവ് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വിവാഹ വീഡിയോയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ലാലേട്ടൻറെ
സന്തത സഹചാരിയും നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിന്റേയും വിവാഹ സത്കാരത്തിന്റേയും വീഡിയോ ആണിത്. ലാലേട്ടനെയും കുടുംബത്തെയും സംബന്ധിച്ച് സ്വന്തം വീട്ടിലെ കല്യാണം തന്നെയായിരുന്നു അത്.കുടുംബ സമേതമാണ് ലാലേട്ടൻ ചടങ്ങിനെത്തിയിരുന്നത്. വിവാഹനിശ്ചയ ചടങ്ങിലും മോഹൻലാൽ കുടുംബസമേതമായി എത്തിയിരുന്നു. പ്രണവ് മാത്രമല്ല മകൾ വിസ്മയയും ഇത്തവണ ചടങ്ങിൽ പങ്കെടുത്തിരുന്നു. എറെ നാളുകൾക്ക് ശേഷമാണ് വിസ്മയയെ കുടുംബത്തിനൊപ്പം കാണുന്നത് .
ഡിസംബർ 28ന് നടന്ന അനിഷയുടെയും എമിലിന്റെയും വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഏഴ് മിനിറ്റിലേറെ നീണ്ട വീഡിയോയിൽ നിരവധി താരങ്ങൾ വിരുന്നെത്തിയത് കാണാനാകും.
മെഗാസ്റ്റാർ മമ്മൂട്ടി, ടോവിനോ, ജയസൂര്യ, മഞ്ജു വാര്യർ, ദിലീപ് കാവ്യാമാധവൻ, ജയറാം, പാർവതിജയറാം തുടങ്ങിയ മലയാള സിനിമിയയിലെ ഒട്ടുമിക്ക താരങ്ങളുംവിവാഹച്ചടങ്ങിൽ എത്തിയിരുന്നു.
മഞ്ജുവാര്യരും കാവ്യാ മാധവനും കുറെ നാളുകൾക്ക് ശേഷം ഒന്നിച്ച് ഒരേ വേദിയിൽ എത്തിയ നിമിഷം കൂടിയായിരുന്നു അത്.
എന്റെ വീട്ടിൽ നടക്കുന്നൊരു ചടങ്ങുപോലെയാണ് ഇതെന്നും 33 വർഷമായി ആന്റണി എന്റെ കൂടെയുണ്ടെന്നും എന്റെ മകളുടെ കല്യാണം നടക്കുന്ന പോലെയാണ് ഇതെന്നും മോഹൻലാൽ പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
ശേഷം പള്ളിയിലെ വിവാഹച്ചടങ്ങുുകളും പിന്നീട് നടന്ന താരലോകം വിരുന്നെത്തിയ വിവാഹ റിസപ്ഷനും വീഡിയോയിൽ കാണാൻ കഴിയും. മോഹൻലാലിന്റെ ഡ്രൈവറായി തുടങ്ങി താരകുടുംബത്തിലെ അംഗമായി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. അഭിനയിക്കാനും നിർമ്മാണക്കമ്പനിയുടെ ചുമതലകൾ ഏറ്റെടുക്കാനുമെല്ലാം മുന്നിലുണ്ട് അദ്ദേഹം.