ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

0
24

ദളിത് കുടുംബങ്ങളിലെ ദരിദ്ര പെൺകുട്ടികളെ വശീകരിച്ച് മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയ കേസിൽ ഉൾപ്പെട്ട യുവതി ഉൾപ്പെടെ രണ്ട് പേരെ യുപിയിലെ ഫുൽപൂർ പൊലീസ് അറസ്റ്റ് ചെയ്തു. ലിൽഹട്ട് ഗ്രാമത്തിലെ താമസക്കാരായ കഹ്കാഷ ബാനോ (19), മുഹമ്മദ് കൈഫ് (25) എന്നിവരാണ് അറസ്റ്റിലായത്.ജൂൺ 28 ന് ലിൽഹട്ട് ഗ്രാമത്തിലെ ഗുഡ്ഡി ദേവി എന്ന സ്ത്രീ ഫുൽപൂർ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മെയ് 8 ന് കഹ്കാഷ ബാനോയും മറ്റൊരാളും 15 വയസ്സുള്ള തന്റെ മകളെ പണം നൽകി വശീകരിച്ച് മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയി എന്നാണ് പരാതി.