കുവൈത്ത് സിറ്റി : കേരളത്തിൽ നിന്നുള്ള കുവൈറ്റിലെ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കെ.ഇ.സി.എഫ് (കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പ്) 2024-25 വർഷത്തെ വാർഷിക പൊതുയോഗം മംഗഫ് ബെഥേൽ ചാപ്പലിൽ വെച്ച് നടത്തപ്പെട്ടു. 2024-25 വർഷത്തെ റിപ്പോർട്ടും കണക്കും 2025 -26 വർഷത്തെ ബജറ്റും യോഗത്തിൽ അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്തു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: റവ. ബിനു ഏബ്രഹാം (സെന്റ് ജോൺസ് മാർത്തോമാ ഇടവക), വൈസ് പ്രസിഡന്റുമാർ: റവ. സി. ഡി സാമുവേൽ (സെന്റ് മേരീസ് യാക്കോബായഇടവക) & എബ്രഹാം പി. തോമസ്, സെക്രട്ടറി : ബാബു കോശി വാഴയിൽ, ട്രഷറർ: എബിൻ റ്റി. മാത്യു. വിവിധ ഇടവകകളിൽ നിന്നുള്ള 17 പേർ അടങ്ങിയ വർക്കിങ് കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു.