കെഇഎ കുവൈത്ത് ഫഹാഹീൽ ഫുട്ബോൾ ടൂർണമെന്റ് മൽഹാർ എഫ് സി ചാമ്പ്യന്മാർ

0
24

കുവൈത്ത് സിറ്റി : കാസറഗോഡ് എക്സ്പ്പാട്രിയെറ്റ്സ് അസോസിയേഷൻ (KEA) കുവൈറ്റ് ഫഹഹീൽ ഏരിയ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ് സോക്കർ നൈറ്റ്‌ 2025 സീസൺ 2ൽ മൽഹാർ FC ചാമ്പ്യന്മാരായി. ടൂർണ്ണമെന്റിന്റെ ഒന്നാം ദിവസം സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി അഷ്‌റഫ് കുച്ചാണം കിക്ക് ഓഫ് ചെയ്ത് ഉത്ഘാടനം ചെയ്തു. സൂക് സബ ഫ്ലാഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന അവസാന ദിന ടൂർണ്ണമെന്റ് അസോസിയേഷൻ കേന്ദ്ര കമ്മറ്റി പ്രസിഡന്റ് സി എച്ച് മുഹമ്മദ്‌ കുഞ്ഞി ഉൽഘടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുരളി വാഴക്കോടൻ അധ്യക്ഷനായിരുന്നു.

കുവൈറ്റിലെ ആതുര ശുശ്രുഷ രംഗത്തെ അതികായരായ ബദർ മെഡിക്കൽ സെന്റർ ആണ് ചാമ്പ്യൻമാർക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും സ്പോൺസർ ചെയ്തത്. ഷാമിൽ മൊബൈൽ സ്പോൺസർ ചെയ്ത ട്രോഫിയും ഹിൽപാലസ് റെസ്റ്റോറന്റ് ക്യാഷ് അവാർഡും അടങ്ങിയ രണ്ടാം സമ്മാനം UFC മംഗഫ് കരസ്ഥമാക്കി. മൂന്നാം സ്ഥാനമായ ചിക്കൻ ഫയർ റെസ്റ്റോറന്റ് ട്രോഫി പവിഴം F C യും കരസ്ഥമാക്കി. വ്യക്തിഗത ജേതാക്കളായി.

മികച്ച ഡിഫൻഡർ: ബിനു (മൽഹാർ ചാമ്പ്യൻസ് FC), മികച്ച പ്ലേയർ: ശിവ (UFC മംഗഫ്), മികച്ച കീപ്പർ ശ്രീലേഷ് (മൽഹാർ ചാമ്പ്യൻസ് FC), ടോപ് സ്കോറർ അജിത് (തങ്കയം ബ്രദേർസ്) കൂടാതെ ടൂർണ്ണമെന്റിലെ മികച്ച താരങ്ങളായി അഭി (KEA ഫഹഹീൽ) യെയും ഫിറോസ് (UFC മംഗഫ്) നെയും തിരഞ്ഞെടുത്തു. KEA ചെയർമാൻ ഖലീൽ അടൂർ, വൈസ് ചെയർമാൻ അഷ്‌റഫ് അയ്യൂർ, ആക്ടിങ് സെക്രട്ടറി അഷ്‌റഫ് കുച്ചാണം, മുൻ ചീഫ് പാട്രൻ സത്താർ കുന്നിൽ, കേന്ദ്ര ഏരിയ ഭാരവാഹികൾ എന്നിവർ ചേർന്ന് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ ടൂർണ്ണമെന്റ് കൺവീനർ ലെനീഷ് മുട്ടത്ത് സ്വാഗതവും രത്നാകരൻ തലക്കാട്ട് നന്ദിയും പ്രകാശിപ്പിച്ചു.