കുവൈത്ത് തീരങ്ങളിൽ കടൽജീവി കടത്ത് സംഘം സജീവം

കുവൈത്ത് സിറ്റി: കുവൈറ്റിൽ അഷെരിജ് ഏരിയയ്ക്ക് സമീപമുള്ള അഞ്ജാഫ, അൽ ബിദ്ദ, ഫിൻറാസ്, അൽ ജോൻ തുടങ്ങിയ തീരപ്രദേശങ്ങളിൽ നിന്ന് കിഴക്കൻ ഏഷ്യൻ സംഘങ്ങൾ കടൽ ചിപ്പി ഒച്ച് എന്നിവയെ വൻതോതിൽ കടത്തുന്നതായി പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പ്.
ഈ കടൽ ജീവികളെ തീരങ്ങളിൽ നിന്ന് പിടികൂടി റസ്റ്റോറൻറ് കളിലേക്ക് കടക്കുകയാണ് ഇവർ ചെയ്യുന്നതെന്നും പരിസ്ഥിതിപ്രവർത്തകർ പറഞ്ഞു.

അതേസമയം,കടൽ ജീവികളുടെ പാരിസ്ഥിതിക വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ചിപ്പി ഒച്ച് തുടങ്ങിയ കടൽ ജീവികളെ ശേഖരിക്കുന്നതിനെതിരെ കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി മുന്നറിയിപ്പ് നൽകി. നിയമ ലംഘനം നടത്തിയാൽ 250 ദിനാർ വരെ പിഴ ഈടാക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

സാധാരണയായി വൈകുന്നേരങ്ങളിലാണ് കടൽത്തീരങ്ങളിൽ നിന്നും ഇവയുടെ ശേഖരണം
നടക്കുന്നത്. പല സമുദ്രജീവികൾക്കും ഭക്ഷണമാണ് കടൽ ഒച്ചുകൾ, അതുകൊണ്ടുതന്നെ ഇനി വൻതോതിൽ പിടികൂടുന്നത് പാരിസ്ഥിതിക സന്തുലനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.