കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റില്‍ 23 കോവിഡ് പോസിറ്റീവ് കേസുകൾ. ഇതിൽ പത്തു പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 289 ആയി ഉയർന്നിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ വിദേശത്തേക്ക് യാത്ര ചെയ്തിട്ടുള്ള കുവൈറ്റി പൗരന്മാരാണ്. 14 പേർക്ക് വൈറസ് ബാധിതരായ ആളുകളുമായുണ്ടായ സമ്പർക്കം മൂലവും. ഇതിൽ മൂന്ന് സ്വദേശികളും 10 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും ഉൾപ്പെടുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചത്.
പുതിയ പത്തു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 35 ആയി.