കോവിഡ് 19: കുവൈറ്റിൽ ചികിത്സയിലിരുന്ന 82കാരി രോഗമുക്തയായി

കുവൈറ്റ്: രാജ്യത്ത് കോവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന 82 കാരി രോഗമുക്ത ആയി. ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ ബസെൽ അൽ സബ ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കുവൈറ്റിൽ രോഗമുക്തരായവരുടെ എണ്ണം 73 ആയി.

രോഗമുക്ത ആയ സ്ത്രീയെ റീഹാബിലിറ്റേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ കുറച്ചു നാളുകൾ നിരീക്ഷിച്ച ശേഷം ഡിസ്ചാർജ്ജ് ചെയ്യുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.