പുലിമുരുകൻ, ആട് 2 അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ ആഡ് വർക്ക് ചെയ്ത പപ്പറ്റ് മീഡിയ സിഇഒ സീതാ ലക്ഷ്മി തന്റെ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് ഈ രംഗത്തേക്ക് കടന്ന് വരുന്നത്. തുടർന്ന് ഈ മേഖലയിൽ സ്വന്തമായൊരു മേൽവിലാസം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ന് ഫേസ്ബുക്ക് ഉപയോഗിക്കാത്തവരില്ല. അത് പ്രയോജനപ്രദമായ് മാറ്റാൻ കഴിയും. വെള്ളപ്പൊക്ക കാലത്ത് അത് ബോധ്യമായതാണ്. വെള്ളപ്പൊക്ക കാലത്ത് സാനിട്ടറി നാപ്കിനുകൾക്ക് ക്ഷാമം വന്നപ്പോൾ തന്റെ ലൈവ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു പ്രമുഖ വ്യവസായശാല അവരുടെ ഗോഡൗൺ തുറന്ന് നൽകിയത് അങ്ങനെയൊരു അനുഭവമാണ്.

തന്റെ പ്രഫഷനെ സംബന്ധിച്ചാണെങ്കിലും ഇതെ തരം ടെക്കനിക്കുകൾ തന്നെയാണ് പ്രയോഗിച്ച് പോരുന്നത്. നമുക്ക് പറയാനുള്ളത് മറ്റൊരാൾ പറയില്ല എന്നതാണ് ഇവിടെ ഗോൾഡൻ റൂൾ.

ഫ്രീ ലാൻസിംഗ് ഒരു ഫ്രീ ഒപ്ഷനായ് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. അത് ശരിയല്ല. അത് വളരെയധികം അദ്ധ്വാനം ആവശ്യപ്പെടുന്ന ജീവിതമാർഗ്ഗമാണ്.

കൊച്ചിയിൽ നടന്ന ഒരു ശില്പശാലയിൽ സംസാരിക്കുകയായിരുന്നു സീതാലക്ഷ്മി.