കേരളൈറ്റ്സ് മെഡിക്കൽ ഫോറം  കുവൈറ്റ് -(KMF)

കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ്‌ നഴ്സസ് ഡേ ദിനാഘോഷം സംഘടിപ്പിക്കുന്നു

സ്പർശം -2022

കേരളൈറ്റ്സ് മെഡിക്കൽ ഫോറം  കുവൈറ്റ് സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം  മെയ് 21 ശനിയാഴ്‌ച വൈകിട്ട് 5 മണിക്ക് അബ്ബാസിയ oxford പാകിസ്ഥാനി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്നു .   Nurses Day പരിപാടിയിലേക്ക്‌ കുവൈറ്റിലുള്ള എല്ലാ മലയാളികളെയും സ്നേഹപൂർവം ക്ഷണിച്ചതായി KMF ഭാരവാഹികൾ അറിയിച്ചു …

ആഘോഷങ്ങളോടനുബന്ധിച്ചു കുവൈറ്റ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന KMF മെമ്പേഴ്സിനുള്ള യാത്രയയപ്പും ഒപ്പം വിവിധ കല സാംസ്കാരിക വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങും ,ആരോഗ്യമേഖലയിൽ ഉൾപ്പെടുന്ന വിവിധ കലാപ്രതിഭകളുടെ കലാ പരിപാടികളും, കേരളത്തിന്റെ തനത് കലയായ കളരിപ്പയറ്റ്  അതോടൊപ്പം കലാസദൻ ഗാനമേള ഗ്രൂപ്പ്-കുവൈറ്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ് എന്നും ഭാരവാഹികൾ അറിയിച്ചു …