കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജസീറ എയർവേയ്‌സ് കുവൈറ്റിൽ നിന്ന് റിയാദിലേക്കുള്ള വിമാന സർവീസ് മുഴുവൻ സ്ത്രീ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി നടത്തി. പൈലറ്റും കോ-പൈലറ്റും ഉൾപ്പെടെ എട്ടംഗ വനിതാ ജീവനക്കാരുമായി എ320നിയോ വിമാനം കുവൈറ്റിൽ നിന്ന് 172 യാത്രക്കാരുമായി പറന്നു, ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുകയെന്ന മുദ്രാവാക്യം ഉയർത്തി ആയിരുന്നു ഇത്.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ, സ്ത്രീകളുടെ മാത്രം നിയന്ത്രണത്തിൽ റിയാദിലേക്കുള്ള വിമാന യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് ജസീറ എയർവേസിന്റെ ബോർഡ് അംഗം സെഹാം അൽ ഹുസൈനി പറഞ്ഞു.ക്യാപ്റ്റൻ എലിഫ് ഗുവെയ്‌ലറുടെ നേതൃത്വത്തിലുള്ള മുഴുവൻ ക്രൂവിനെയും ഗ്രൗണ്ടിലെ ജസീറ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.