കുവൈറ്റ്: വ്യാജ കമ്പനി നടത്തി സന്ദര്‍ശക വിസകൾ വിൽപ്പന നടത്തി വന്ന രണ്ട് പേർ അറസ്റ്റിൽ. സ്വദേശിയായ ഒരാളും അയാളുടെ ഈജിപ്റ്റുകാരനായ പാര്‍ട്ണറുമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കമ്പനിയുടെ നടത്തിപ്പിൽ സംശയം തോന്നിയ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റസിഡന്‍സ് അഫയേഴ്‌സിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തു വന്നത്. ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിനായി പ്രത്യേക ടീമിനെയും നിയമിച്ചിരുന്നു.
ഇവരുടെ അന്വേഷണത്തിലാണ് കമ്പനിയുടെ തട്ടിപ്പ് പുറത്തു വന്നത്. 200 മുതൽ 250 വരെ ദിനാറിനാണ് ഇവർ വിസ വിറ്റിരുന്നതെന്നും കണ്ടെത്തി. അറസ്റ്റിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.