കുവൈത്ത് സിറ്റി: കനേഡിയൻ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2022ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ കുവൈറ്റ് ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. കഴിഞ്ഞ റിപ്പോർട്ടിലെ 97-ാം റാങ്കിൽ നിന്ന് ഒമ്പത് സ്ഥാനങ്ങൾ ഉയർന്നാണ് കുവൈത്തിന്റെ പുതിയ സ്ഥാനം. സൂചികപ്രകാരം ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് ആറാം സ്ഥാനത്താണ്.
സാമ്പത്തിക സ്വാതന്ത്ര്യത്തിനായി 165 രാജ്യങ്ങളിലെ സ്ഥാപനങ്ങളും നയങ്ങളും നൽകുന്ന പിന്തുണ പരിഗണിച്ചാണ് സൂചിക കണക്കാക്കുന്നത്. വ്യക്തിഗത സ്വാതന്ത്ര്യം, സ്വമേധയാ ഉള്ള കൈമാറ്റം, വിപണി പ്രവേശനത്തിന്റെയും മത്സരത്തിന്റെയും സ്വാതന്ത്ര്യം, വ്യക്തിഗത സുരക്ഷ, റിയൽ എസ്റ്റേറ്റിന്റെ വ്യക്തിഗത ഉടമസ്ഥാവകാശം എന്നിവയും അടിസ്ഥാന ഘടകങ്ങളാണ്. സൂചികക്കയി പരിഗണിക്കുന്നു അഞ്ച് പ്രധാന മേഖലകൾ ചുവടെ
-ചെലവുകൾ, നികുതികൾ, പദ്ധതികൾ എന്നിവയുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ വലിപ്പം കണക്കാക്കുന്നു
– നിയമപരമായ ഘടന സ്വത്തവകാശം ഉറപ്പാക്കൽ
– വരവ് ചിലവ്, പണപ്പെരുപ്പവും സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ അതേ വാങ്ങൽ ശേഷിയുള്ള പണത്തിന്റെ വളർച്ചയും.
– അന്താരാഷ്ട്ര തലത്തിൽ സ്വതന്ത്ര വ്യാപാരം
– ക്രെഡിറ്റ് സൗകര്യങ്ങൾ, തൊഴിൽ വിപണി, വാണിജ്യ ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമനിർമ്മാണം.