കുവൈത്ത് സിറ്റി: ഗോൾഡൻ ജൂബിലി നിറവിൽ എത്തി നിൽക്കുന്ന ഉത്തര മലബാറിലെ മികച്ച സ്പോർട്‌സ് ക്ലബ്ബായ ആക്മി തൃക്കരിപ്പൂരിന്റെ, കുവൈത്ത് ചാപ്റ്റർ കമ്മിറ്റി രൂപീകരിച്ചു.ആദ്യമായി നിലവിൽ വന്ന യു.എ.ഇ. കമ്മിറ്റിക്ക് ശേഷം ജി.സി.സി. യിലെ ആക്മിയുടെ രണ്ടാമത് കമ്മിറ്റിയാണ് കുവൈത്തിൽ രൂപീകൃതമായത്.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ഫർവ്വാനിയ ബദർ അൽ സമാ മെഡിക്കൽ സെന്റർ കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച യോഗം ഇഖ്ബാൽ മാവിലാടം ഉദ്ഘാടനം ചെയ്തു. നളിനാക്ഷൻ ഒളവറ അദ്ധ്യക്ഷനായിരുന്നു. മിസ്‌ഹബ് മാടമ്പില്ലത്ത് ആമുഖ പ്രസംഗം നടത്തി.
ഭാരവാഹികളായി നളിനാക്ഷൻ ഒളവറ (പ്രസിഡന്റ്) ബഷീർ ഉദിനൂർ, ഷംസീർ നാസർ, ജലീൽ എം.കെ. (വൈസ്: പ്രസിഡന്റുമാർ) ഫിറോസ്.യു.പി. (ജനറൽ സെക്രട്ടറി), മിസ്‌ഹബ് മാടമ്പില്ലത്ത് (ഓഗനൈസിംഗ് സെക്രട്ടറി) അദീബ് നങ്ങാരത്ത്, ഫാറൂഖ് തെക്കെക്കാട്, യു. അബ്ദു റഹ്മാൻ (ജോ: സെക്രട്ടറിമാർ)
സുമേഷ് തങ്കയം (ട്രഷറർ) എന്നിവരേയും, രക്ഷാധികാരികളായി കെ. ബഷീർ, അഷ്‌റഫ് അയ്യൂർ, ഒ.ടി.അഹമ്മദ്, ഇഖ്ബാൽ മാവിലാടം, വി.പി.എം. മുഹമ്മദ് കുഞ്ഞി, ഷാനവാസ് ഹൈത്തം, ഏ.ജി. ജാഫർ എന്നിവരേയും ഒപ്പം 21 അംഗ എക്സിക്യുട്ടീവ് അംഗങ്ങളേയും യോഗത്തിൽ വെച്ച് തെരെഞ്ഞെടുത്തു.
ആക്മി തൃക്കരിപ്പൂർ ജനറൽ സെക്രട്ടറി എഞ്ചിനീയർ ഷൗക്കത്ത്, കെ. ബഷീർ, സുലൈമാൻ മാസ്റ്റർ, യു.പി. ഷറഫുദ്ദീൻ യു.എ.ഇ. പ്രതിനിധികളായ സുനീർ എൻ.പി. ഷാനവാസ് നങ്ങാരത്ത് എന്നിവർ ഓൺലൈനിൽ ആശംസകൾ നേർന്നു.
ബദർ അൽ സമാ പ്രതിനിധികളായ രിഫായി മൊഗ്രാൽ, ശ്രീമതി പ്രീമ മാഗ്ലൂർ, ഷാനവാസ് ഹൈത്തം, ജാബിർ മെട്ടമ്മൽ, അദീബ് നങ്ങാരത്ത്, വി.പി. അബ്ദുള്ള, ടി.പി. ബഷീർ, അഷ്‌റഫ് പി.പി., ഇഖ്ബാൽ മെട്ടമ്മൽ, ഷാഫി ടി.കെ.പി., ഒ.ടി.അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.ഫിറോസ് യു.പി. സ്വാഗതവും, സുമേഷ് തങ്കയം നന്ദിയും പറഞ്ഞു.