ലണ്ടനിൽ കുടുങ്ങിപ്പോയ സ്വദേശികളെ തിരിച്ചെത്തിക്കാൻ നേരിട്ട് ഫ്ലൈറ്റ് സർവീസ് ഏർപ്പെടുത്തുന്നു

കുവൈത്ത് സിറ്റി: ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ന് ഏർപ്പെടുത്തിയ യാത്ര നിരോധനം മൂലം ലണ്ടനിൽ കുടുങ്ങിപ്പോയ പോയ സ്വദേശി പൗരന്മാരെയും അടുത്ത ബന്ധുക്കളെയും തിരികെ എത്തിക്കുന്നതിനായി പ്രത്യേക വിമാന സർവീസ് നടത്തും. കുവൈത്ത് എയർവെയ്സ് അടുത്ത ശനിയാഴ്ച മുതൽ ലണ്ടനിൽനിന്നും കുവൈറ്റിലേക്ക് നേരിട്ട് വിമാനസർവ്വീസ് നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.