കുവൈറ്റ് സിറ്റി : മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വ്യോമപാത അടച്ചതായി കുവൈത്ത്. കുവൈത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമപാത അടച്ചിടും എന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി കുവൈത്ത് എയർവേസിന്റെ ഔദ്യോഗിക വൃത്തങ്ങളെ ആശ്രയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.