കുവൈറ്റിൽ ജനുവരി 18 ന് പൊതു അവധി പ്രഖ്യാപിച്ചു

0
40

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ജനുവരി 18 ഞായറാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ചതായി സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി)തിങ്കളാഴ്ച പ്രഖ്യാപിച്ചു. അൽ-ഇസ്രാ, മിറാജ് എന്നീ ദിനങ്ങളുടെ ഭാഗമായിട്ടാണ് ഇത്.

ജനുവരി 19 തിങ്കളാഴ്ച ജോലി സാധാരണപോലെ പുനരാരംഭിക്കുമെന്ന് കുവൈറ്റ് വാർത്താ ഏജൻസിക്ക് (കുന) നൽകിയ പ്രസ്താവനയിൽ സി‌എസ്‌സി അറിയിച്ചു.അതേ​സ​മ​യം അ​ടി​യ​ന്ത​ര
സ്വ​ഭാ​വ​മു​ള്ള പ്ര​ത്യേ​ക സ്ഥാ​പ​ന​ങ്ങ​ൾ പ്രവർത്തിക്കും.