കുവൈത്ത്–ഇന്ത്യ സർവീസുകൾക്ക് തിരിച്ചടി; മെയ് 15 വരെയുള്ള സർവീസുകൾ റദ്ദാക്കി ജസീറ എയർവേസ്

0
34

കുവൈത്ത് സിറ്റി: ഇന്ത്യയിലെ 9 നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ജസീറ എയർവേസ്. ഇന്ന് മുതൽ മെയ് 15 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. കോയമ്പത്തൂർ, ഗോവ, കണ്ണൂർ, കോഴിക്കോട്, ലഖ്നൗ, മധുര, മംഗളൂരു, തിരുച്ചിറപ്പള്ളി, വിജയവാഡ എന്നീ നഗരങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഔട്ട്‌ബൗണ്ടും ഇൻബൗണ്ടും ഉൾപ്പെടെ യാത്രകൾക്ക് ഇത് ബാധകമാണ്. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ കൂടുതലായി ആശ്രയിക്കുന്ന റൂട്ടുകളാണ് ഇതിൽ ഉൾപ്പെടുന്നത്. റദ്ദാക്കിയ സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരക്ക് പൂർണ്ണ റീഫണ്ട് നൽകുമെന്ന് എയർലൈൻസ് അറിയിച്ചു. ട്രാവൽ ഏജന്റുമാർ വഴി ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്രെഡിറ്റ് ഷെല്ലിലേക്ക് മാറ്റുന്നതാണ്. എയർലൈൻസ് വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പിലൂടെ നേരിട്ട് ബുക്ക് ചെയ്ത ടിക്കറ്റുകൾ അതേ മാർഗം വഴി റീഫണ്ട് ലഭിക്കും.

മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ സർവീസ് ഷെഡ്യൂൾ പരിശോധിക്കണമെന്ന് എയർലൈൻസ് നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ സർവീസ് ഷെഡ്യൂളുകളിൽ മാറ്റങ്ങൾ തുടരുന്നതിനാലാണ് ഈ മുന്നറിയിപ്പ്.