കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം;പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
7

കുവൈറ്റ് സിറ്റി : കുവൈറ്റ് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘത്തിന്റെ 56-മത് ജനറൽ ബോഡി യോഗം പ്രൗഢഗംഭീരമായി നടന്നു. ജനുവരി 9 വെള്ളിയാഴ്ച ഫർവാനിയ തക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം സംഘടനയുടെ കരുത്തും ഐക്യവും വിളിച്ചോതുന്നതായിരുന്നു.

ആക്ടിംഗ് പ്രസിഡന്റ് ഷംസുദ്ദീൻ ബദരിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഷ്റഫ് അയ്യൂർ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കഴിഞ്ഞ ഒരു വർഷത്തെ സേവന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള റിപ്പോർട്ട് സെക്രട്ടറി സമദ് കൊട്ടോടി അവതരിപ്പിച്ചു. ട്രഷറർ യൂസഫ് കൊത്തിക്കാൽ സാമ്പത്തിക റിപ്പോർട്ടും, സി.എച്ച്. മുഹമ്മദ് കുഞ്ഞി ഓഡിറ്റിംഗ് റിപ്പോർട്ടും അവതരിപ്പിച്ചു. പൊതുയോഗം റിപ്പോർട്ടുകൾക്ക് ഐകകണ്ഠേന അംഗീകാരം നൽകി.
മഹ്മൂദ് അപ്സര യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഫൈസൽ സി.എച്ച്, മുഹമ്മദ് കുഞ്ഞി സി.എച്ച് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വരും വർഷത്തെ പ്രവർത്തനങ്ങൾക്കായി റിട്ടേണിംഗ് ഓഫീസർ അഷ്റഫ് അയ്യൂരിന്റെ നേതൃത്വത്തിൽ ഷംസുദ്ദീൻ ബദരിയ(പ്രസിഡന്റ്‌), ഫവാസ് അതിഞ്ഞാൽ (ജനറൽ സെക്രട്ടറി), സുബൈർ കള്ളാർ( ട്രഷറർ),അസ്‌ലം പരപ്പ( ഓർഗനൈസിംഗ് സെക്രട്ടറി ), സമദ് കൊട്ടോടി, നാസർ ചുള്ളിക്കര, ഹാരിസ് മുട്ടുന്തല ( വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് ഹദ്ധാദ്, അഷറഫ് കുച്ചാണം, സത്താർ കൊളവയൽ
(സെക്രട്ടറിമാർ)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പി.എ. നാസർ സ്വാഗതം ആശംസിച്ച യോഗത്തിൽ മുഹമ്മദ് ഹദ്ധാദ് നന്ദി രേഖപ്പെടുത്തി. പ്രസ്ഥാനത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും പൂർണ്ണമായ സഹകരണവും പ്രാർത്ഥനയും പുതിയ കമ്മിറ്റി അഭ്യർത്ഥിച്ചു.