കുവൈത്ത് കെ എം സി സി ‘ഹരിതം മലയാളം’പ്രവേശനോത്സവം

0
11

കുവൈത്ത് സിറ്റി: കെ.എം.സി.സി വിദ്യാഭ്യാസ വിംഗിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘ഹരിതം മലയാളം’ മാതൃഭാഷാ പഠന പദ്ധതിയുടെ പ്രവേശനോത്സവം ഇന്ന്‌ (വ്യാഴാഴ്ച) വൈകുന്നേരം 5:30 ന് ഫർവാനിയ കെ എം സി സി ഓഡിറ്റോറിയത്തിൽ നടക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. പ്രവാസി വിദ്യാർത്ഥികളിൽ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ‘ഹരിതം മലയാളം’ മാതൃഭാഷാ പഠന ക്ലാസ്സിലേക്കുള്ള രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 550 72505, 6562 6232