കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ സമ്മേളനം 2026 ജനുവരി 30 ന്

0
14

കുവൈറ്റ്‌ സിറ്റി : കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ സമ്മേളനം 2026 ജനുവരി 30 വെള്ളിയാഴ്ച  5.30 മുതൽ  10.30 വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളി വെച്ച് നടക്കുന്നതാണ്.കുവൈത്ത് കെഎംസിസിയുടെ ജില്ലാ മണ്ഡലം സംവിധാനം യാഥാർത്ഥ്യമായ ശേഷം, സെൻട്രൽ സ്‌കൂൾ ഇന്റോർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ  പ്രഥമ പ്രസിഡന്റായിരുന്ന  എ.പി. അബ്ദുള്ള സ്മാരക നഗറിൽ  നടക്കുന്ന പ്രസ്തുത സമ്മേളനത്തിൽ മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും, മുൻ എം.എൽ.എയും ഉജ്ജ്വല വാഗ്മിയുമായ കെഎം ഷാജി, മുസ്ലിം ലീഗിന്റെ കാസർഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്‌മാൻ, ട്രഷറർ പി.എം. മുനീർ ഹാജി, എം.എൽ.എ.മാരായ  എൻ.എ. നെല്ലിക്കുന്ന് (കാസർഗോഡ്), എ.കെ.എം. അഷ്‌റഫ് (മഞ്ചേശ്വരം), കുവൈത്ത് കെഎംസിസി മുൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം തുടങ്ങിയവർ വിശിഷ്ടാത്ഥികളായി സംബന്ധിക്കും. ഒപ്പം കുവൈത്തിലെ പൗര പ്രമുഖർ, ഇതര സംഘടനാ ഭാരവാഹികൾ, വിവിധ വാണിജ്യ സ്ഥാപന മേധാവികൾ സംബന്ധിക്കും.

സമ്മേളനത്തിൽ വെച്ച് കാസർഗോഡ് ജില്ലാ സ്വദേശിയും, കുവൈത്തിലെ പ്രമുഖ സുഗന്ധ വ്യാപാര കമ്പനിയിയായ അഹമ്മദ് അൽ മഗ്‌രിബിയുടെ കൺട്രിഹെഡ്ഡുമായ മൻസൂർ ചൂരിക്ക് യൂത്ത് ഐക്കൺ അവാർഡും, TVS കമ്പനി ചെയർമാൻ ഹൈദർ അലിക്ക് കമ്മ്യൂണിറ്റി ബിസിനസ്സ് അവാർഡും സമ്മാനിക്കും.

സമ്മേളന നഗരിയിലേക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവർക്ക്  51146115, 559 91781, 60315598 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സപ്തഭാഷാ സംഗമ ഭൂമിയായ  കാസർഗോഡിന്റെ യശസ്സയുയർത്തുന്ന ജില്ലാ സമ്മേളനത്തിനും, കലാ കായിക സാമൂഹിക സാംസ്കാരിക വൈവിധ്യങ്ങളുടെ മഹിത പാരമ്പര്യത്തെ ചേർത്തുപിടിച്ച്, പ്രവാസ ജീവിതത്തിനിടയിൽ പരിക്ക് പറ്റിയും, മറ്റും റൂമിൽ കഴിയുന്ന സഹോദരങ്ങൾക്ക്  പര സഹായമാവശ്യമില്ലാത്ത വിധം മുസ്ലം ലീഗ് നേതാവും, മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുല്ലയുടെ പേരിൽ  മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു നൽകുന്ന തൽത്ത്വീഫ് സാന്ത്വന പരിചരണ പദ്ധതിയടക്കമുള്ള ജീവ കാരുണ്യ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ കാലോചിതമായ കർമ്മ പദ്ധതികളാവിഷ്കരിച്ചാണ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.

വാർത്താ സമ്മേളനത്തിൽ കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് ട്രഷറർ ഖുത്തുബുദ്ദീൻ ബെൽക്കാട് വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല കടവത്ത്, സുഹൈൽ ബല്ല, കബീർ തളങ്കര സെക്രട്ടറിമാരായ റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, സി.പി. അഷ്‌റഫ് എന്നിവർ സംബന്ധിച്ചു.